കമ്പളക്കാട് : ലയൺസ് ക്ലബ്ബിൻ്റെയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വ ത്തിൽ ഏപ്രിൽ 11 ന് കമ്പളക്കാട് പള്ളിക്കുന്ന് റോഡിലുള്ള വിജയ ഏജൻസീസ് ബിൽഡിങ് ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധന , തിമിര രോഗ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 30ന് ആരംഭിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാവും .തിമിര ശസ്ത്രക്രിയയ്ക്ക് നിർദേശിക്കപ്പെടുന്നവർക്കു കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയും യാത്രയും താമസവും ഭക്ഷണവും ലെൻസും സൗജന്യമായിരിക്കും .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 94 47 0 8 6 5 6 7, 94 47 44 27 71, 99 46 35 49 49.

