12.1 C
London
Tuesday, April 21, 2026

‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

- Advertisement -spot_img

കൽപറ്റ: ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കായി ‘ജീവിതമാണ് ലഹരി’ എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
​എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. ലഹരിയുടെ ഉപയോഗം വ്യക്തിജീവിതത്തെയും കുടുംബത്തെയും എപ്രകാരം ബാധിക്കുന്നുവെന്നും, ഇത്തരം വിപത്തുകളിൽ നിന്ന് വിദ്യാർത ഫികൾ എങ്ങനെ അകന്നുനിൽക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

​ലൗ ഗ്രീൻ അസോസിയേഷൻ മാനേജർ അരവിന്ദ് സുബ്രഹ്മണ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അധ്യാപിക ടി.എ.അർഷിദ, വിദ്യാർഥി പ്രതിനിധികളായ ബിജിൽ തോമസ്, അക്ഷയ ജയരാജ്, കെ.എം.ആതിര എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിവിൽ എക്സൈസ് ഓഫിസർ ഇ.ബി.അനീഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. കെ.വി.ഷബിൻ ഇബ്രാഹിം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

​ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതൽ കർമ പദ്ധതികൾ വരും ദിവസങ്ങളിൽ ക്യാമ്പസിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here