8.5 C
London
Wednesday, April 22, 2026

‘വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം’; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

- Advertisement -spot_img

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. പലയിടങ്ങളിലും പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകളും റെസ്റ്റൊറന്റുകളുമൊക്കെ അടച്ചുപൂട്ടിയ നിലയിലാണ്. ഇപ്പോഴിതാ എൽപിജി സിലിണ്ടർ ക്ഷാമം തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് പറയുകയാണ് നടൻ അക്ഷയ് കുമാർ.

നിലവിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ തന്റെ ഭാര്യ ട്വിങ്കിൾ ഖന്ന രണ്ട് ഇൻഡക്ഷൻ സ്റ്റൗ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബിഎംസി (ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവേ ആയിരുന്നു അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്.

മുംബൈ നഗരത്തിലുടനീളം എൽപിജി സിലിണ്ടറുകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു അക്ഷയ്‌യോടുള്ള ചോദ്യം. “എനിക്ക് ഇതുവരെ ഒരു പ്രശ്നവും നേരിട്ടിട്ടില്ല. പക്ഷേ എന്റെ ഭാര്യ രണ്ട് ഇൻഡക്ഷൻ സ്റ്റൗ ഓർഡർ ചെയ്തിട്ടുണ്ട്. അപ്പോൾ നിങ്ങളും ഒന്ന് വാങ്ങണം”.- അക്ഷയ് കുമാർ പറഞ്ഞു.

വീട്ടിൽ സ്റ്റൗ എത്തിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അക്ഷയ് മറുപടി നൽകി. “അതെനിക്കറിയില്ല, പക്ഷേ എന്റെ ഭാര്യയാണ് അത് ഓർഡർ ചെയ്തതെന്ന് എനിക്കറിയാം. അത് എത്തിയോ ഇല്ലയോ എന്ന് എനിക്കറിയില്ല”.- അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലയാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. തബു, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെൽക്കം ടു ദ് ജംഗിൾ, ഹേരാ ഫേരി 3, ഹയ്‌വാൻ എന്നീ ചിത്രങ്ങളും അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here