13.9 C
London
Tuesday, April 21, 2026

തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ്; ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

- Advertisement -spot_img

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡിയുടെ തിരുവല്ല സ്ഥാനാര്‍ഥിയായി മാത്യു ടി തോമസ് മത്സരിക്കും. തിരുവല്ലയിലെ സിറ്റിങ് എംഎല്‍എയാണ് മാത്യു ടി തോമസ്. 2006 മുതല്‍ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.

ചിറ്റൂരില്‍ സിറ്റിങ് എംഎല്‍എയും വൈദ്യുത മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി ഇത്തവണ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വി മുരുകദാസ് ആണ് സ്ഥാനാര്‍ഥി. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നില്ലെന്ന് കൃഷ്ണന്‍കുട്ടി തീരുമാനിച്ചത്.

എറണാകുളത്ത് സാബു ജോര്‍ജ് ആണ് സ്ഥാനാര്‍ഥി. കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദള്‍ എസ് കേരള ഘടകമാണ് ഐഎസ്ജെഡി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021ല്‍ ജനതാദള്‍ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here