വയനാട്, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. വയനാടിന്റെ ജനവിധി ഇത്തവണ കേരള രാഷ്ട്രീയത്തിലും നിര്‍ണായകമാകും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളുമാണ്.
മാനന്തവാടി-
2011 ല്‍ യുഡിഎഫ്, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ഇങ്ങനെയാണ് മാനന്തവാടിയുടെ കഴിഞ്ഞ 15 വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം.
2016, 2021 തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒ ആര് കേളുവാണ് നിലവിലെ എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി കെ ജയലക്ഷ്മിയെ 9282 വോട്ടുകള്‍ക്കാണ് ഒ ആര് കേളു പരാജയപ്പെടുത്തിയത്. 2016 ല്‍ 1307 വോട്ടുകളുടെ ഭൂരിപക്ഷം ഒ ആര് കേളു രണ്ടാമൂഴത്തില്‍ പത്തിരട്ടിയോളമാണ് ഉയര്‍ത്തിയത്.
സുല്‍ത്താന്‍ ബത്തേരി-
ജില്ലയിലെ രണ്ടാമത്തെ സംവരണ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. ഉറച്ച കോണ്‍ഗ്രസ് മണ്ഡലമായ ബത്തേരിയെ ഐ സി ബാലകൃഷ്ണനാണ് 2011 മുതല്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി എം എസ് വിശ്വനാഥനെ 11822 വോട്ടുകള്‍ക്കാണ് 2021 ല്‍ ഐ സി ബാലകൃഷ്ണന് പരാജയപ്പെടുത്തിയത്.
കല്‍പ്പറ്റ-
എല്‍ഡിഎഫില്‍ ആണെങ്കിലും യുഡിഎഫില്‍ ആണെങ്കിലും ജനതാ ദള്‍ മത്സരിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. യുഡിഎഫിലായിരിക്കെ 2011 ല്‍ ജനതാ ദള്‍ സ്ഥാനാര്‍ഥിയായി എം വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ വിജയിച്ചു. 2016 യുഡിഎഫ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. എംവി ശ്രേയാംസ് കുമാര്‍ സിപിഎമ്മിലെ സി കെ ശശീന്ദ്രനോട് പരാജയപ്പെട്ടു.
2021 ല്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. ഇത്തവണ എല്‍ഡിഎഫില്‍ എത്തിയ ശ്രേയാംസ് കുമാര്‍ എല്‍ജെഡി സ്ഥാനാര്‍ഥിയായാണ് കല്‍പ്പറ്റയില്‍ ജനവിധി തേടിയത്. 5470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടി സിദ്ധിഖിന്റെ വിജയം.
തദ്ദേശ തെരഞ്ഞെടുപ്പ് വയനാട്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ വയനാട്ടിലെ ഫലം എല്‍ഡിഎഫിന് വലിയ സന്തോഷം നല്‍കുന്നതല്ല. ഭൂരിപക്ഷം വന്‍തോതില്‍ ഉയര്‍ത്തിയാണ് ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയത്. 17ല്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് മുന്നേറാനായത്. തിരുനെല്ലി, മീനങ്ങാടി ഒഴികെയുള്ള ഡിവിഷനുകളില്‍ എല്ലാം യുഡിഎഫ് വിജയം നേടി. ജില്ല പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്കുകളിലും യുഡിഎഫ് മുന്നേറി. കല്പറ്റ നഗരസഭയില്‍ ഭരണം പിടിച്ചെടുത്തുവെന്നതാണ് എല്‍ഡിഎഫിന്റെ ആശ്വാസം.

