6.7 C
London
Wednesday, April 22, 2026

യുദ്ധവിരുദ്ധ സദസ്സും റാലിയും നടത്തി

- Advertisement -spot_img

കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഡോ. അമ്പിച്ചിറയിൽ വിഷയാവതരണം നടത്തി. മുതലാളിത്ത ശക്തികളുടെ യുദ്ധാനുകൂല നിലപാടുകളെ അദ്ദേഹം അപലപിച്ചു. പരിഷത്ത് വയനാട് ജില്ലാ പ്രസിഡണ്ട് എ ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി ജയരാജൻ,കൽപ്പറ്റ മേഖലാ സെക്രട്ടറി എം പി മത്തായി, പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത്, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് പ്രഭാകുമാരി , ജോസഫ് ജോൺ, എം സി അഖിത, ടി ടി അശ്വിൻ ജോസഫ് , എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here