13.9 C
London
Tuesday, April 21, 2026

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ

- Advertisement -spot_img

-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ കവർച്ച, തിരുവല്ല സ്റ്റേഷനിൽ ഗാർഹീക പീഡനം, കൂടാതെ വഞ്ചനാ കുറ്റത്തിന് പള്ളിക്കൽ, നഗരൂർ, വെഞ്ഞാറമ്മൂട്, തിരുവല്ല, അമ്പലപ്പുഴ, പിറവം, കടക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

10.03.2026 തീയതി പുലർച്ചെ നാല് മണിക്ക് പരാതിക്കാരി താമസിക്കുന്ന സീതാമൗണ്ടിലെ വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയായിരുന്നു യുവാവിന്റെ അതിക്രമം. പരാതിക്കാരിയെയും മകനെയും മർദിക്കുകയും, മകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മകളുടെ അക്കൗണ്ടിൽ നിന്ന് 46000 രൂപയോളം ചതിയിലൂടെ തട്ടിയെടുക്കുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ മഹേഷ്, സബ് ഇൻസ്‌പെക്ടർ ജിതിൻ കുമാർ, എ എസ് ഐ ലത, എസ്.സി.പി.ഓ മാരായ അജയൻ, അസീസ്, നിഷാദ്, സി പി ഓ സവിത എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here