13.9 C
London
Tuesday, April 21, 2026

കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം; കെ സുധാകരന്‍ ചൊവ്വാഴ്ച ഡല്‍ഹിലേക്ക്; രമേശ് ചെന്നിത്തല വീണ്ടും കെ സുധാകരനുമായി സംസാരിച്ചു

- Advertisement -spot_img

കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിടെ കെ സുധാകരന്‍ ചൊവ്വാഴ്ച ഡല്‍ഹിലേക്ക്. രമേശ് ചെന്നിത്തല വീണ്ടും കെ സുധാകരനുമായി സംസാരിച്ചു. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.

കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തീരുമാനിക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ് കെ. സുധാകരന്‍ നല്‍കിയത്. സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകുമെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കെ. സുധാകരന് സീറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ താല്പര്യമുള്ള മറ്റ് എംപിമാരും അവകാശവാദവുമായി രംഗത്തെത്തും എന്നതാണ് സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുന്നത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉറച്ചുനില്‍ക്കുകയാണ്.

അതിനിടെ, ഈ തര്‍ക്കത്തില്‍ ജില്ലാ നേതൃത്വത്തിലും അതൃപ്തി പുകയുകയാണ്. തീരുമാനങ്ങള്‍ നീണ്ടുപോകുന്നത് എല്‍ഡിഎഫിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നു. അനിശ്ചിതത്വം നീളുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സാധാരണ പ്രവര്‍ത്തകര്‍. ഹൈക്കമാന്‍ഡ് വഴങ്ങുമോ അതോ സുധാകരന്‍ പിന്മാറുമോ എന്നാണ് വരും മണിക്കൂറുകളില്‍ കേരളം ഉറ്റുനോക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here