5.9 C
London
Tuesday, April 21, 2026

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

- Advertisement -spot_img

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി നീക്കം. ആദ്യഘട്ട പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാക്കളും വ്യക്തമാക്കിയിരുന്നു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ ധാരണയായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തി കാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ബിജെപിയും നാളെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ചില സീറ്റുകളെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം തുടരുകയാണ്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here