6.7 C
London
Wednesday, April 22, 2026

നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ

- Advertisement -spot_img

കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി.

ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി സുരേഷ് ബാബു, ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, സെക്രട്ടറിമാരായ സുഹൈൽ കെ.പി, ആഷിഖ് മൻസൂർ, മേപ്പാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോൺ മാതാ, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ വിഷ്ണു മേപ്പാടി, വിനീഷ് വി. സി, ഷിനു ജോൺ, അക്ഷയ് മാനന്തവാടി, നന്ദൻ കൊല്ലിവയൽ എന്നിവർ നേതൃത്വം നൽകി. സമര നേതാക്കളായ യു.എൻ. എ യൂണിറ്റ് പ്രസിഡന്റ്‌ എബിൻ, സെക്രട്ടറി സജിത, വൈസ് പ്രസിഡന്റ്‌ ജിപ്സി സജിന എന്നിവരുമായി ഐ.എൻ.ടി.യു.സി. നേതൃത്വം കൂടിക്കാഴ്ച്ച നടത്തി.
തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ആനുകൂല്യങ്ങൾ നൽകി സമര പരിഹാരം കാണണമെന്നും, അല്ലാതെ പക്ഷം ശക്തമായ സമര പിന്തുണ ഉണ്ടാവുമെന്നും നേതൃത്വം യു.എൻ. എ ഭാരവാഹികളെ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here