6.7 C
London
Wednesday, April 22, 2026

‘ദി റിയൽ കേരള ലവ് സ്റ്റോറി’ മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി; വിവാഹം നടത്തി സിപിഐഎം നേതൃത്വം

- Advertisement -spot_img


മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ ഭോസ്ലയുടെ കുടുംബം എതിർത്തിരുന്നു. പിതാവിൽ നിന്നും സംരക്ഷണം തേടി ഇന്ന്‌ രാവിലെ തമ്പാനൂർ സ്റ്റേഷനിൽ എത്തിയിരുന്നു. സിനിമ ചിത്രീകരണത്തിനാണ് മൊണാലിസ കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ വെച്ച് പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവുമായി വഴക്കുണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഉൾപ്പടെ ഇടപെട്ടാണ് വിവാഹം നടത്തിയത്.

പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് മൊണാലിസയും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എ എ റഹീം എം പി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്ന് മൊണാലിസയും ഫർമാനും അറിയിച്ചിരുന്നു.

ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നത് ഈ കല്യാണമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here