6.7 C
London
Wednesday, April 22, 2026

കെ.എസ്.എസ്.പി.എ ജീവിതസമര യാത്ര വയനാട് ജില്ല പര്യടനം ഉദ്ഘാടനം ചെയ്തു

- Advertisement -spot_img

കൽപ്പറ്റ : പിണറായി സർക്കാർ വർഷങ്ങളായി പെൻഷൻ കാരോട് കാണിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എംപി വേലായുധൻ നയിക്കുന്ന ഉത്തരമേഖല ജീവിത സമര യാത്രയുടെ വയനാട് ജില്ലാതല പര്യടന പരിപാടി കൽപ്പറ്റയിൽ വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു . കേരളത്തിലെ പെൻഷൻകാരേയും, ജീവനക്കാരേയും, തൊഴിലാളികളേയും, ആശാ വർക്കർമാരേയും അടക്കം സമസ്ത വിഭാഗം ജനങ്ങളേയും വഞ്ചിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും ഈ കിരാത ഭരണം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.കെ എസ് എസ് പി എ യുടെ നേതൃത്വത്തിൽ മാർച്ച് 9 മുതൽ 13 വരെ മൂന്ന് മേഖല ജാഥകൾ ആണ് നടത്തപ്പെടുന്നത്. സർവീസ് പെൻഷൻകാരുടെ 294 മാസത്തെ ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, ജനജീവിതം ദുസ്സഹം ആക്കുന്ന വിലക്കയറ്റം തടയുക, ഭരണ തലത്തിൽ സർക്കാർ അഴിമതിയും കൊള്ളയും അവസാനിപ്പിക്കുക, മെഡി സെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ 8 ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവിത സമര യാത്ര നടത്തുന്നത്. കെഎസ് എസ്.പി.എ സംസ്ഥാന പ്രസിഡൻറ് എം.പി .വേലായുധൻ ജാഥാക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡൻറ് ടി. വിനയദാസ് ജാഥാമാനേജരും ആണ്. ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡൻറ് കെ .എൽ തോമസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.എം. വേലായുധൻ, മാനേജർ ഡി.വിനയ ദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ ടി പി ഗംഗാധരൻ, കെ.ഹരിദാസ്, സംസ്ഥാന സെക്രട്ടറിമാരായ രവീന്ദ്രൻ കൊയ്യോടൻ ,പി .സി . സുരേന്ദ്രൻ നായർ, വാസന്തി . എം . ജില്ലാ പ്രസിഡണ്ട് പി .എം .ജോസ് ,സെക്രട്ടറി പുഷ്പലത എൻ. കെ. പുഷ്പലത, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി .കെ.വിപിന ചന്ദ്രൻ, സുധാകരൻ എ.കെ,സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ എം കീഴ്ശേരി ,സംസ്ഥാന കൗൺസിലർ മാരായ ടി കെ സുരേഷ് ,വി .ആർ . ശിവൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി വി കുര്യാക്കോസ് , റ്റി.ജെ സക്കറിയാസ് ,ആർ.പി. നളിനിഎന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ സുരേന്ദ്രൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് വി. ശശികുമാർ നന്ദിയും പറഞ്ഞു. രമേശൻ മാണിക്യൻ, പി.സതീഷ് കുമാർ, ടി.അബൂ ഏലിയാസ് ,സുബ്രഹ്മണ്യൻ കെ, പൗലോസ് എ.വി,തോമസ് റാത്തപ്പള്ളിൽ, ഗോപിനാഥൻ ഇ.കെ, പ്രഭാകരൻ സി. എസ്, അബ്രഹാം മാത്യു എന്നിവർ നേതൃത്വം നൽകി .വയനാട് ജില്ലയിൽ ബത്തേരി മാനന്തവാടി നിയോജക മണ്ഡലങ്ങളിലും ജാഥയ്ക്ക് സ്വീകരണം നൽകുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here