17.1 C
London
Friday, April 24, 2026

ടി വി അഭിഷേകിനെ അനുസ്മരിച്ചുമീനങ്ങാടി

- Advertisement -spot_img

ടി വി അഭിഷേകിനെ അനുസ്മരിച്ചു
മീനങ്ങാടി
ബൈക്ക് അപകടത്തിൽ മരണപ്പെട്ട
മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയും എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിയുമായ ടി വി അഭിഷേകിനെ അനുസ്മരിച്ചു. പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണയോഗം. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ അമ്പത്തിനാലിൽ നിന്നാണ് ബസ്സുമായ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. എൻഎസ്എസ് യൂണിറ്റിലെ സജീവ പ്രവർത്തകനും മീനങ്ങാടി ഫുട്ബോൾ അക്കാദമി, കോളേജ് ഫുട്ബോൾ ടീം അംഗവുമായിരുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിയുമായിരുന്നു.
അനുസ്മരണയോഗത്തിൽ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, പി എൻ വികാസ് , ദിവ്യനാഥ്, എൻ മണിയൻ ,കെ ജെ റോയ് , ചിത്ര സെബാസ്റ്റ്യൻ, സ്മിനി എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here