17.1 C
London
Friday, April 24, 2026

റോഡ് സുരക്ഷ മാസാചരണം : ബോധവൽക്കരണ സന്ദേശ റാലി നടത്തി

- Advertisement -spot_img


സുൽത്താൻ ബത്തേരി : മോട്ടോർ വാഹന വകുപ്പും സുൽത്താൻ ബത്തേരി താലൂക്ക് ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതിയും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ മാസാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് സുൽത്താൻ ബത്തേരിയിൽ ബോധവൽക്കരണ റാലി നടത്തി.

സുൽത്താൻ ബത്തേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പട്ടണം ചുറ്റി മൈജി പരിസരത്ത് സമാപിച്ചു. റാലി സുൽത്താൻ ബത്തേരി ജോയിൻ്റ് ആർടിഒ ജയദേവും കൽപ്പറ്റ ജോയിൻ്റ് ആർടിഒ മേഴ്സിക്കുട്ടിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന റാലിയിൽ വിവിധ കോളേജുകളെയും സ്കൂളുകളെയും പ്രതിനിധീകരിച്ച് നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ബോധവൽക്കരണ സന്ദേശവും വഹിച്ചു കൊണ്ടുള്ള പ്ലക്കാർഡുകളുമായി റാലിയിൽ അണിനിരന്നത്. ബസുടമകളും, ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി. റാലിയ്ക്ക് കൊഴുപ്പേകികൊണ്ട് ബോധവൽക്കരണടാബ്ലോകളും അണി നിരന്നു.
ബോധവൽക്കരണ റാലിയുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന പൊതുസമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു . എൻഫോഴ്സ്മെൻ്റ് ആർടിഒ ഇ .മോഹൻദാസ് അധ്യക്ഷത വഹിച്ചു. ടി അലേർട്ട് ലോഞ്ചിംഗ് മാനന്തവാടി ജോയിൻ്റ് ആർ ടി ഒ എ.കെ. നജീബ് നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ആർ ആർടി റെയിഞ്ചർ മുബഷീർ , എൻഫോഴ്സ്മെൻ്റ് ആർ ടി ഒ എം വി ഐ അജിൽകുമാർ, എം വി ഐ .എം.കെ. സുനിൽ, പി ബി ഒഎ ജില്ലാ പ്രസിഡൻ്റ് പി.കെ. ഹരിദാസ്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ സെക്രട്ടറി സുരേഷ്കുമാർ , താലൂക്ക് പ്രസിഡൻ്റ് ബിനുരാജ് എന്നിവർ സംസാരിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ആലുങ്കൽ സ്വാഗതവും ബത്തേരി ജോയിൻ്റ് ആർടിഒ എം വി ഐ പി.സുനീഷ് നന്ദിയും പറഞ്ഞു.
ബോധവൽക്കരണ റാലിയ്ക്ക് ജാഫർ, സലീം, ഷാജഹാൻ , ഷാജി കൊഴുവണ , കുഞ്ഞു മുഹമ്മദ് , നസീർ, സുരേഷ് എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here