മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ “ലഹരിക്കെതിരെ ജാഗ്രത ജ്യോതി” ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ എൻ.എസ്.എസ് വൊളൻ്റിയർമാരും മെഴുകുതിരി കത്തിക്കുകയും ലഹരിക്കെതിരെയുള്ള ജാഗ്രതാ ജ്യോതിയിൽ അണിനിരക്കുകയും ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിക്കെതിരെ “സിഗ്നേച്ചർ ക്യാമ്പയിന് ” നേതൃത്വം നൽകി. തുടർന്ന് വിദ്യാർഥികൾ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.പ്രോഗ്രാം ഓഫിസർ പി.വി.സിന്ധു, കെ.സവിത,റിയാ ഗോപാലകൃഷ്ണൻ, ജിസ്ന ജേക്കബ്, വൊളൻ്റിയർ ലീഡർമാരായ മീരാകൃഷ്ണ, ഏബല്‍ റോയ് മുതലായവർ സംസാരിച്ചു.

