പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക വികസന സമിതി, കാർഷിക കർമ്മ സേന പാടശേഖര-കുരുമുളക്, സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ലക്ഷ്മി ആലക്കമുറ്റം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുതിർന്ന കർഷകൻ . എസ് സി എസ് ടി കർഷകൻ . ജൈവകർഷകൻ .വിദ്യാർത്ഥി കർഷകൻ . വനിത കർഷക .ക്ഷിര കർഷകൻ . എന്നീ നിലകളിലുള്ള ഏഴോളം കർഷകരെ ആദരിച്ചു . ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ടി സുബൈർ,ഷീമ മാനുവൽ, ജൂനിയർ സുപ്രണ്ടന്റ് അരുൺ കുമാർ മെമ്പർമാരായ വാസു അമ്മാനി . അജയകുമാർ, രജിത വിജയൻ, ശോഭന രാമകൃഷ്ണൻ, കല്യാണി ബാബു, സുനിൽ കുമാർ, ശ്രീമതി തുഷാര .പനമരം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഒ എം ജോർജ് കാർഷിക വികസന സമിതി അംഗങ്ങളായ എം സി സെബാസ്റ്റ്യൻ. ബെന്നി അരിഞ്ചേർമല .എം എ ചാക്കോ . എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ്. സ്മിത എൻ എസ് സ്വാഗതംവും കാർഷിക കർമസേന പ്രസിഡന്റ് മാർട്ടിൻ കെ ജെ നന്ദിയും പറഞ്ഞു

