5.9 C
London
Tuesday, April 21, 2026

ജില്ലാ അണ്ടർ 15 ചെസ്: അനന്തനാരായണും എം.എസ്.അനുഷയും ചാമ്പ്യന്മാർ

- Advertisement -spot_img

കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെയും യുവപ്രതിഭ കേണിച്ചിറയുടേയും ആഭിമുഖ്യത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -15 ചെസ് ചാമ്പ്യൻഷിപ്പ് പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ ഭാരതീയ വിദ്യാഭവനിലെ അനന്തനാരായൺ ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ അനുഷ എം.എസ് എന്നിവർ ചാമ്പ്യനായി . സാഹിൽ മുഹമ്മദ്, അഭിനവ് ദീപക്ക്, ആകർശ് കൃഷ്ണ പാർവണ പി, അക്സ ബിനു, പൗർണമി പി എന്നിവരും എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടർ- 15 ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. 84 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനം നൽകി. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മേഴ്സി സാബു, യുവപ്രതിഭ പ്രസിഡൻ്റ് എം.എൻ. ദിവാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കെ.ജി, ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി തോമസ് വി.ഡി, പി. എസ് . വിനീഷ് , വി ആർ സന്തോഷ് ,ആർ രമേഷ്, എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here