5.9 C
London
Tuesday, April 21, 2026

തൊഴിലുറപ്പ് തട്ടിപ്പ് മുഴുവൻ പഞ്ചായത്തുകളിലും അന്വേഷണം നടത്തണം

- Advertisement -spot_img

കൽപറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ രണ്ട് വർഷത്തിനിടയിൽ കോടികളുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത് ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായാൽ സമഗ്രമായ തട്ടിപ്പ് നടത്താൻ സാധ്യതയുള്ള മേഖലയാണ് തൊഴിലുപ്പ് പദ്ധതി ഒരു പഞ്ചായത്തിൽ മാത്രം കോടികളുടെ അഴിമതി പുറത്ത് വന്ന സ്ഥിതിക്ക് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേയും കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് നടന്ന പദ്ധതികളുടെ വിശദമായ വിവരങ്ങൾ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാൻ പോകുന്നെന്ന വ്യാജ പ്രചാരണം നടത്തുകയും പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് കൃത്യമായി വാങ്ങിയെടുക്കുകുകയും അതിൽ കയ്യിട്ട് വരുകയും ചെയ്യുകയാണ്. കേന്ദ്ര സർക്കാരിനെയും, തൊഴിലാളികളേയും ഒരു പോലെ വഞ്ചിച്ച തൊണ്ടർനാട് പഞ്ചായത്തിലെ സി പി എം ഭരണക്കാർ കൊള്ളസംഘത്തിന് സമാനമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ആരോപിച്ചു.

തൊണ്ടർനാട് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടന്ന തൊഴിലുറപ്പ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് തുടർ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ഇ.ഡി ഉൾപ്പെടെയുള്ള മുഴുവൻ അന്വേഷണ ഏജൻസികൾക്കും ബി.ജെ.പി പരാതി നൽകുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here