12.1 C
London
Wednesday, April 22, 2026

തരിയോട്ടെ വന്യമൃഗ ശല്യം, അടിയന്തിര നടപടികൾ വേണം: ഷമീം പാറക്കണ്ടി

- Advertisement -spot_img

കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ വനത്തോട് ചേർന്ന പ്രദേശങ്ങളിൽ രൂക്ഷമായി വരുന്ന വന്യമൃഗ ശല്യത്തിനെതിരെ അടിയന്തിര ഇടപെടലുകൾ വേണമെന്ന് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ആവശ്യപ്പെട്ടു. നിരന്തരമായി കർഷകരുടെ വിളകൾ നശിപ്പിക്കുന്ന കാട്ടാന അടക്കമുള്ള വന്യ ജീവികൾ മനുഷ്യജീവന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിങ്ങിനിടെ കാട്ടാന വനം വകുപ്പിന്റെ വാഹനം തകർക്കുകയും താൽക്കാലിക വാച്ചർ രാമൻ പുത്തൻപുര എന്നയാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് പ്രദേശവാസികളും യാത്രക്കാരും രക്ഷപ്പെടുന്നത്. വളരെ അടിയന്തരമായി കൂടുതൽ ജീവനക്കാരെ ഈ ഭാഗത്തേക്ക് നിയോഗിക്കുക, പ്രാദേശികമായ ആന വാച്ചർമാരെ കൂടുതലായി നിയമിക്കുക, വനംവകുപ്പിന് ആവശ്യമായ വാഹനം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുക, ആർ ആർ ടി ടീമിൻറെ സേവനം ഈ പ്രദേശത്ത് കാര്യക്ഷമമാക്കുക, മുടങ്ങിക്കിടക്കുന്ന ഫെൻസിംഗ് നിർമ്മാണം അടിയന്തരമായി ആരംഭിക്കുക, അപകടത്തിൽ പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരത്തുക അടിയന്തരമായി ലഭ്യമാക്കുക, കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുക, നിലവിൽ പരിക്കേറ്റ ആന വാച്ചർ തരിയോട് നിവാസി കൂടിയായ രാമന് അടിയന്തിര നഷ്ടപരിഹാരത്തുക നൽകുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ, ജില്ലാ കലക്ടർ അടക്കമുള്ളവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിവേദനം നൽകിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here