14.6 C
London
Sunday, June 7, 2026
Home Blog Page 993

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു

0

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. ഒരാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിച്ചു. മരിച്ച അഞ്ചുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിലാണ് പൂച്ച വിണത്. പൂച്ചയെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കിണറ്റില്‍ ബോധരഹിതനായി വീണു. പിന്നാലെ ഇറങ്ങിയവരും ബോധം കെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇയാള്‍ സമീപത്തെ അശുപത്രിയില്‍ ചികിത്സിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് കിണറില്‍ വീണവരെ പുറത്തെത്തിച്ചത്. അതേസമയം പൊലീസും രക്ഷാപ്രവര്‍ത്തകരും എത്താന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു.

ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു

0

ബത്തേരി : ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു. കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വീഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാണിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു‌ (23) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വന്ന ഇവരുടെ സ്‌കൂട്ടർ പാതയോരത്തെ മതിലിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ.

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്സിൽ

0

തലപ്പുഴ : വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം. അയൂബ് (38), കോമ്പി വീട്ടിൽ അബു (ബാബു- 40) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബർ 28-നു പുലർച്ചെ ആലാർ ഭാഗത്തായിരുന്നു. കേസിനാസ്പദമായ സംഭവം. പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹനപരിശോധന നടത്തുമ്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നു വന്ന അയൂബും അബുവുമുൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ നിർത്താതെ അതിവേഗത്തിൽ ഉദ്യോഗസ്ഥർക്കു നേരേ ഓടിച്ച് വനംവകുപ്പിൻ്റെ വാഹനത്തിൽ ഇടിച്ചെന്നാണ് പരാതി. ഇവരെ ബൈക്കിൽ പിന്തുടർന്ന വനപാലകരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

നെല്ലിയമ്പം ഇരട്ടക്കൊലപാതകം : വാദം പൂർത്തിയായി ; വിസ്തരിച്ചത് 75 സാക്ഷികളെ

0

പനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ വാദം പൂർത്തിയായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടിലായിരുന്നു വാദം കേൾക്കൽ. ജഡ്ജി എസ്.കെ. അനിൽ കുമാറാണ് വാദം കേട്ടത്. കേസ് 17-ലേക്ക് മാറ്റി.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖയും 39 തൊണ്ടി മുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഡിസം ബർ 20-നാണ് കേസിൻ്റെ വിചാരണ പൂർത്തിയായത്‌. ഫെബ്രുവ രി 16-നാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജും ഹാജരായി.

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.

അന്നത്തെ ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രദേശവാസികളുൾപ്പെടെ ഒട്ടേറെയാളുകളെ ചോദ്യംചെയ്തും ശാസ്ത്രീയ തെളിവുകൾ തേടിയുമാണ് പോലീസ് അർജുനിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പോലീസ് അർജുനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യാനായി അർജുനെ സെപ്റ്റംബർ ഒൻപതിന് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അർജുൻ കൈയിൽ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചികിത്സയിലാവുകയും ചെയ്തിരുന്നു. കേസിൽ പ്രതിയെ കണ്ടത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിക്കുകയും മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ബോളിവുഡിനെയും മറികടന്നു; ടിക്കറ്റ് വില്‍പ്പനയില്‍ ആടുജീവിതത്തിന് മുന്നില്‍ ഒരു ചിത്രം മാത്രം

0

പൃഥ്വിരാജ് നായകനായ ചിത്രമായ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ.

ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വില്‍പനയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയില്‍ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാമതാണ്.

ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ 106000 ടിക്കറ്റുകളാണ് വിറ്റത്.ബുക്ക് മൈ ഷോയില്‍ 107000 ടിക്കറ്റുകള്‍ വിറ്റ ഗോഡ്‌സില്ല x കോംഗ ആണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്.

ബോളിവുഡില്‍ നിന്നുള്ള ക്രൂവിനെയാണ് ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം മറികടന്നത്. മൂന്നാം സ്ഥാനത്തുള്ള ക്രൂവിന്റെ 83000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റത്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആഗോളതലത്തില്‍ ആകെ 100 കോടി രൂപയിലധികം നേടിയിരുന്നു.

സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ്. 4 പേർ.

വടകരയിലാണ് ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത്. നാലുപേരാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹി അബ്ദുള്‍ റഹീം പത്രിക പിന്‍വലിച്ചു.

സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

വേര്‍പിരിയുന്നുവെന്ന് അറിയിച്ചിട്ട് രണ്ട് വര്‍ഷം; ഐശ്വര്യയും ധനുഷും വിവാഹമോചന നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

0

തങ്ങള്‍ വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകര്‍ അറിഞ്ഞത്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിയുന്ന കാര്യം അറിയിച്ചത്. വിവാഹമോചനത്തിനായി കോടതി നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ കുടുംബകോടതിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്. 2022 ജനുവരിയിലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.

2004-ലായിരുന്നു ധനുഷും രജനികാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവര്‍ക്ക് യാത്ര, ലിംഗാ എന്നീ രണ്ട് മക്കളുമുണ്ട്.

കെജരിവാളിന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി നാളെ

0

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ നാളെ വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് രണ്ടരയോടെ വിധി പറയുന്നത്.

മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ‍ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയാണ് കെജരിവാൾ. അറസ്റ്റ് നിയമ വിരുദ്ധവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ കെജരിവാൾ ആരോപിക്കുന്നു.

അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജരിവാൾ ആണെന്നു സത്യവാങ്മൂലത്തിൽ ഇഡി പറയുന്നു. കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു. പിന്നാലെയാണ് വിധി പറയാൻ മാറ്റിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് :സ്ഥാനാര്‍ത്ഥി പ്രതിനിധികൾക്ക് പരിശീലനം നൽകി

0

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ, വരവുചെലവു കണക്കുകൾ, പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തി. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. എം മെഹറലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലകൻ ഉമറലി പാറച്ചോടൻ ക്ലാസ് എടുത്തു. എക്സ്പെൻ്റിച്ചർ നോഡൽ ഓഫീസറും ഫിനാൻസ് ഓഫീസറുമായ ആർ സാബു, പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ പി.ആർ രത്നേഷ്, പോസ്റ്റൽ ബാലറ്റ് നോഡൽ ഒഫീസർ സി.പി സുധീഷ് എന്നിവർ പങ്കെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ്; ഹരിതചട്ടം അവലോകന യോഗം ചേര്‍ന്നു

0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരുടെ അവലോകന യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും മാലിന്യമുക്ത- പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം വിലയിരുത്തി. ഹരിതചട്ട പരിപാലനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പരിധിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. യോഗത്തില്‍ ഹരിത തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, കൈ പുസ്തകം എന്നിവ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ് ഹര്‍ഷന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.റഹിം ഫൈസല്‍, കെ.ബി നിധി കൃഷ്ണ, ത്രിതല പഞ്ചായത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.