13.9 C
London
Sunday, June 7, 2026
Home Blog Page 10

മൂന്നാറിലെ സ്ഥിതി ഗുരുതരം; യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തി; നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം

0


സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

യുവി ഇന്‍ഡക്ട്‌സ് നിരക്ക് ഒന്‍പതിലെത്തിയാല്‍ റെഡ് അലേര്‍ട്ട് നല്‍കേണ്ട സാഹചര്യമാണ്. ഈ പശ്ചാത്തലത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണമെന്നാണ് നിര്‍ദേശം. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു

0

പടിഞ്ഞാറത്തറ:
വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ
ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &
ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ്
വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ 300 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ്
ധ അനോയിന്റഡ് ജെനെറേഷൻ ടാഗ് &
ബെതൽ ഇന്ത്യ ലൈഫ് ചർച്ചും ഒരുക്കിയ
വി. ബി. എസ്.
റ്റാഗ് ഡയറക്ടർ പാസ്റ്റർ സജി മാത്യു, പാസ്റ്റർ മാത്യു ഫിലിപ്പ്,പാസ്റ്റർ റൊണാൾഡ്
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

മാനന്തവാടി മുത്താറിമൂലയില്‍ വീടിന് തീപിടിച്ചു

0

മാനന്തവാടി: അമ്പലവയല്‍ മുത്താറിമൂല വസന്തകുമാരിയുടെ വീടിനു തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കിടക്കയില്‍ പിടിച്ച തീ മുറിയില്‍ പടരുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്) ഒ.ജി. പ്രഭാകരന്‍, ഫയര്‍ ഓഫീസര്‍മാരായ കെ.ജി. ശശി, സി.എ. ജയന്‍, എം.എസ്. സുജിത്, ബിനീഷ് ബേബി, കെ.എസ്. സന്ദീപ്, ഹോം ഗര്‍ഡുമാരായ എം.എസ്. ബിജു, ജോളി ജയിംസ് എന്നിവര്‍ അടങ്ങുന്നതായിരുന്നു ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം.

വനവും ജലാശയവും ശുചീകരിച്ചു

0

പേരിയ , വയനാട് ജില്ലയുടെ പ്രവേശന കവാടമായ ചന്ദനത്തോട് പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ആവാസ വ്യവസ്ഥകളെയും, പ്രകൃതി സൗന്ദര്യത്തേയും ഇല്ലാതാക്കുന്ന രീതിയിൽ വനത്തിലും ജലത്തിലും മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഈ മാലിന്യം നീക്കം ചെയ്യാനുള്ള നീക്കം
ഒരു കൂട്ടായ്മയുടെ വിജയമായ് മാറി , പരിപാടിയിൽ പഞ്ചായത്ത് പ്രിസിഡൻ്റ് ശ്രീ : ബിജു എം.ജി. ഫോറസ്റ്റ്റെഞ്ചർ ശ്രീ ഹരിലാൽ, പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് : റാബിയ അബ്ബാസ്, 23 -ാം വാർഡ് മെംബർ ശ്രീമതി : ലതാ ബാലൻ, ഫോറസ്റ്റർ ശ്രീ : കുഞ്ഞിരാമൻ എന്നിവരും ബോട്ടാണിക്കൽ സാങ്ച്ച്വറി പ്രവർത്തകർ, ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്സ്, വൈറ്റ് ഗാർഡ് പ്രവർത്തകർ, ആശാ വർക്കർമാർ, ഗാർഡ് മാർ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, സ്കൂൾ കുട്ടികൾ, ഹരിത കർമ്മ സേനാ ഗംങ്ങൾ , സമൂഹത്തിൽ വിവിധ മേഖലകളിൽ ഇടപെടുന്ന വെക്തികൾ എന്നിവർ ഒത്തുചേർന്നാണ് ക്ലീൻ ഡ്രൈവ് 2026 നടത്തിയത്, ഏകദേശം പകുതി ഭാഗത്തെ ക്ലീനിം ങ്ങ് പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞു , ബാക്കിയുള്ളത് പിന്നീട് ഒരു ദിവസം നിശ്ചിയിച്ച് ചെയ്യാനും തീരുമാനിച്ചു. വനത്തിലും ജലാശയത്തിലും , റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സാധ്യമായ എല്ലാ മാർഗവും ഉപയോഗിച്ചും , വിവിധ ഡിപാർട്ട്മെൻ്റുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെയും ക്യാമറ സംവിധാനങ്ങൾ സ്ഥാപിച്ചും ഈ മാലിന്യം വലിച്ചെറിയുന്ന പ്രവണതക്ക് അറുതി വരുത്താൻ കൂടിയാലോചിച്ചു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : എം ജി ബിജു പറഞ്ഞു. വീണ്ടും കൂടി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിക്ഞ ചെയ്ത് എല്ലാ സുമനസുകളും പിരിഞ്ഞു

വെള്ളമുണ്ട പഴഞ്ചന ആലാൻ പടയൻ ആരിഫ അന്തരിച്ചു.

0

വെള്ളമുണ്ട: പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44)  അന്തരിച്ചു. മാനന്തവാടി പരേതനായ പടയൻ ആലിയുടെയുംസൈനയുടെയും മകളാണ്.
മക്കൾ : റിൻഷ ഹന്ന (തിരുവനന്തപുരം എൻട്രൻസ് കോച്ചിങ് സെൻ്റർ )അബ്ദുൽ റിഷാദ്. സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ റസാഖ് (പഴശ്ശി പാർക്ക് മാനന്തവാടി), അസ്മ, ചെന്ദലോട്, വാഹിദ മാനാഞ്ചിറ, അഫ്സത്ത് തലപ്പുഴ, അൻവർ (ഖത്തർ),
പരേതനായ അബ്ദുൽ അസീസ്.
ഖബറടക്കം ഇന്ന് (ശനി) രാത്രി 9ണിക്ക് വെളളമുണ്ട പഴഞ്ചന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. എന്നാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്റേണ്‍ഷിപ് സമാപിച്ചു

0

മുട്ടില്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജില്‍ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് സമാപിച്ചു. 13ന് ആരംഭിച്ച പരിപാടിയില്‍ പൊന്നാനി എംഇഎസ്, മുക്കം എംഎഎംഒ, താനൂര്‍ ഗവ., തിരൂരങ്ങാടി പിഎസ്എംഒ, മാനന്തവാടി ഗവ., ബത്തേരി സെന്റ് മേരീസ് കോളജുകളില്‍നിന്നായി 61 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന സദസ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടര്‍ അഡ്വ.പി. റഹിം സര്‍ട്ടിഫിക്കറ്റ്് വിതരണം നിര്‍വഹിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ.പി. നജ്മുദ്ദീന്‍, ഇന്റേണ്‍ഷിപ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.കെ.കെ. സിറാജുദ്ദീന്‍, കെ. മുഫ്‌ലിഹ് എന്നിവര്‍ പ്രസംഗിച്ചു.

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ട്രാഫിക്ക് സിഗ്‌നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷ ഉറപ്പാക്കും. പൊതുവിടങ്ങളില്‍ വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തണ്ണീര്‍പ്പന്തലുകള്‍ സജ്ജമാക്കുക. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ബത്തേരി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

0

സുല്‍ത്താന്‍ ബത്തേരി: മഹാഗണപതി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. തന്ത്രി കുഞ്ഞനിയന്‍ കൊടിയേറ്റി. 29നാണ് സമാപനം. 26ന് കളംഎഴുത്ത്, തേങ്ങയേറ് എന്നിവ നടത്തും.
27ന് ഉത്സവബലി, 28ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആന-വാധ്യ വിശേഷങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, ആവേത്താന്‍ സുരേന്ദ്രന്‍,കെ.എ. അശോകന്‍, സി. പ്രസന്നകുമാര്‍, വാസു വെള്ളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും

എകെപിഎ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

0

കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ചുണ്ടേല്‍ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026’ന്റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
മേഖലാ പ്രസിഡന്റ് പ്രജീഷ് മംഗലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജേക്കബ് ,എം.കെ. സോമസുന്ദരന്‍, ഷിനില്‍ തോമസ്, ജോയല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.