പുല്‍പ്പള്ളി: മലബാര്‍ മേഖലയൂണിയന്‍ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വിതരണം ചെയുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇന്‍സെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക സംഘം ജീവനക്കാര്‍ക്ക് വിതരണം ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക ക്ഷിര സംഘങ്ങള്‍ മില്‍മക്ക് നല്‍കിയ പാലിന് അനുസൃതമായാണ് ജീവനക്കാര്‍ക്ക് നല്‍കുന്നതിനായി 2 കോടിയോളം രൂപ മേഖല യൂണിന്‍ സംഘങ്ങള്‍ക്ക് അനുവദിച്ചത്.
വയനാട് ജില്ലയില്‍ മാത്രം 25 ലക്ഷത്തോളം രൂപയാണ് ജീവനക്കാര്‍ക്കായി അനുവദിച്ചിട്ടുള്ളത്.
വയനാട് പി & ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് പ്രദീപന്‍ ജ ജ ഉല്‍ഘാടനം ചെയ്തു. പുല്‍പ്പളളി ക്ഷിര സംഘം പ്രസിഡന്റ് ശ്രീ ബൈജു നമ്പിക്കൊല്ലി അദ്ധ്യക്ഷത വഹിച്ചു. മില്‍മ സൂപ്പര്‍ വൈസര്‍ വിനീഷ് കുമാര്‍, സംഘം സെക്രട്ടറി എം ആര്‍ ലതിക,ഡയറക്ടര്‍മാരായ ടി വി ബിനോയ്, റീനാ സണ്ണി, യു എന്‍ കുശന്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

