മാനന്തവാടി: ഡൽഹിയിൽ നടക്കുന്ന 79-ാം സ്വാതന്ത്ര്യദിന പരേഡ് കാണാൻ മാനന്തവാടിയിൽനിന്നു മൂന്നുപേർക്ക് ക്ഷണം ലഭിച്ചു. പ്രണവം യോഗവിദ്യാവീഠത്തിലെ സി. രാധിക, എ. ശോഭന, ശ്രീലക്ഷ്മി രാജ് എന്നീ യോഗാധ്യാപകർക്കാണ് ക്ഷണം ലഭിച്ചത്. യോഗാവിഭാഗത്തിൽനിന്നു അഞ്ചുപേരെയാണ് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനു ആയുഷ് മന്ത്രാലയം തിരഞ്ഞെടുത്തത്. യോഗയുടെ പ്രാധാന്യം ജില്ലയിൽ പ്രചരിപ്പിച്ചതിനു ലഭിച്ച അംഗികാരമാണ് ഇതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇവർക്കുള്ള യാത്രയയപ്പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനു വള്ളിയൂർക്കാവ് റോഡിലെ വയനാട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആയുഷ് വകുപ്പിന്റെ സം സ്ഥാനതല സൂര്യനമസ്കാരം മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച എം.കെ. സുമതിയെ ചടങ്ങിൽ അനുമോദിക്കും. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്ട്രേറ്റർ സജ്ജു ജോണി, വി. പ്രഭാകരൻ, ശ്രീലക്ഷ്മി വാരിയർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

