10.6 C
London
Monday, April 20, 2026

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവര്‍ച്ച; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ടു, മോഷ്ടാവും താഴെ വീണു, പണവും ഫോണും കവര്‍ന്നു

- Advertisement -spot_img

കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.

ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. ട്രെയിനിലെ ബാത്ത്റൂമിൽ പോകുന്നതിനിടെ ഡോറിന് സമീപത്ത് നിന്ന് വീട്ടമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറച്ചിരുന്നു. 

ബാഗിലുണ്ടായിരുന്ന 8500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേ,ണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here