10.6 C
London
Monday, April 20, 2026

പിതാവിനെ കൊന്നയാളെ 17 വര്‍ഷത്തിനു ശേഷം മകന്‍ വെട്ടികൊലപ്പെടുത്തി

- Advertisement -spot_img

ചെന്നൈയിലെ ടി പി ചത്രത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി.
കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളുമാണ് കീഴടങ്ങിയത്. 2008ലാണ് യുവനേഷിന്റെ പിതാവ് സെന്തില്‍ കുമാറിനെ അഞ്ചിക്കരയില്‍ വെച്ച് രാജ്കുമാര്‍ എന്ന 47കാരന്‍ കൊലപ്പെടുത്തിയത്.

രാജുകുമാറും അഞ്ചുപേരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അന്ന് രണ്ടു വയസായിരുന്നു യുവനേഷിന്റെ പ്രായം. അഞ്ചുപേരില്‍ മൂന്നുപേര്‍ മരിച്ചു. യുവാവിന്റെ പിതാവും രാജ്കുമാറും തമ്മില്‍ മയക്കുമരുന്ന് ഇടപാടുമായി ഉണ്ടായ തര്‍ക്കമാണ് അന്ന് കൊലപാതകത്തില്‍ കലാശിച്ചത്.

രാജ്കുമാര്‍ അക്രമമെല്ലാം നിര്‍ത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പന്തല്‍ ബിസിനസുമായി കഴിയുകയായിരുന്നു, കഴിഞ്ഞ പത്തുവര്‍ഷമായി.
പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാട്ടുകാരില്‍ നിന്നും അറിഞ്ഞതോടെയാണ് യുവാവ് കൃത്യം നടത്താന്‍ ഇറങ്ങി തിരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം രാജ്കുമാറിനെ അന്വേഷിച്ച് വീട്ടിലെത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം യുവാവും മറ്റൊരു സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവില്‍പോയ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here