ചെറ്റപ്പാലം : നബിദിന പരിപാടികളോടനുബന്ധിച്ച് ചെറ്റപ്പാലം നൂറുല്‍ ഇസ്‌ലാം മഹല്ല് ജമാഅത്ത് നബിദിന സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. മഹല്ലിനെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്നു വീട്ടു പരിസരങ്ങളിലായി നടത്തിയ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ ” കുടുംബം ” എന്ന വിഷയത്തില്‍ മൂന്ന് സംഗമങ്ങളിലും ക്ലാസെടുത്തു. മഹല്ല് പ്രസിഡന്റ് നസീര്‍ ഹാജി. എം.കെ, ജന.സെക്രട്ടറി അര്‍ഷാദ് കെ.എം, ട്രഷറര്‍ നാസര്‍. കെ.പി, ഖത്വീബ് നൗഫല്‍ ബിശ്‌രി, സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് കൂട്ടാല, മഹല്ല് യുവജന സംഘം കണ്‍വീനര്‍ സുബൈര്‍ തമ്മട്ടാന്‍ എന്നിവര്‍ നേതൃത്വം നല്‍കി