Home Uncategorized വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

0

തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ വസതിയിൽ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന വിരുന്ന് ഒഴിവാക്കി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകീട്ട് രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവര്‍ണര്‍ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version