വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ കളക്ടറേറ്റിൽ ചെക്ക്/ഡ്രാഫ്റ്റ് മുഖേനയോ നൽകണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. സാധന സാമഗ്രികളായി സഹായം നൽകാൻ ഉദ്ദേശിക്കുന്നവർ വയനാട് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കളക്ഷൻ സെൻ്ററിൽ മാത്രം നൽകേണ്ടതാണ്. സംഭാവനകൾ ഫോൺ നമ്പറുകളിലേക്കോ വ്യക്തികൾക്കോ നൽകരുത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു