16.4 C
London
Saturday, April 18, 2026

പകൽ ഇരുൾ മൂടും, ആകാശത്ത് ​ഗ്രഹങ്ങൾക്കൊപ്പം ചെകുത്താൻ വാൽനക്ഷത്രവും; അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്

- Advertisement -spot_img

രനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിലാകും സൂര്യ​ഗ്രഹണം ദൃശ്യമാവുക.

ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. അതിനാൽ തന്നെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഇത് കാണാനാകില്ല. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.

ലൈവ് ടെലികാസ്റ്റുമായി നാസ

ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാനാകും. വടക്കേഅമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാകും നാസ തത്സമയം സംപ്രേഷണം ചെയ്യും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേഷണം. ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്.

ഗ്രഹങ്ങളേയും ചെകുത്താൻ വാൽനക്ഷത്രത്തേയും കാണാം

നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.

സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങും. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാന്‍ ഒരുങ്ങുകയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here