യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന പി.പി.എ കരീം സാഹിബിന്റെ. നിര്യാണത്തില്‍ ജില്ലാ യു.ഡി.എഫ്. കമ്മിറ്റി അനുസ്മരണം നടത്തി. അനുസ്മരണ യോഗം സംസ്ഥാന യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പി.കെ. അബൂബക്കര്‍ അധ്യക്ഷനായിരുന്നു. എന്‍.ഡി. അപ്പച്ചന്, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, കെ.കെ. അബ്രഹാം, കെ.എല്‍. പൗലോസ്, കെ.കെ. അഹമ്മദ് ഹാജി, കെ.കെ. വിശ്വനാഥന് മാസ്റ്റര്‍,സലാം, എം.സി. സെബാസ്റ്റ്യന്‍, പി.പി. ആലി, സി.പി. വര്‍ഗീസ്, ടി. മുഹമ്മദ്, എന്‍.കെ. റഷീദ്, കെ.കെ. ദാമോദരന്‍, ചിന്നമ്മ ജോസ്, എന്നിവര്‍ പ്രസംഗിച്ചു.