കല്‍പ്പറ്റ : മണ്മറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി നേതാവുമായിരുന്ന ആര്യാടന് മുഹമ്മദ് മതേതരത്വത്തിന്റെ കാവലാള്‍ ആയിരുന്നു എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ഭൂരിപക്ഷ വര്‍ഗീയത ആയാലും ന്യൂനപക്ഷ വര്‍ഗീയത ആയാലും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത നേതാവായിരുന്നു ആര്യാടന് മുഹമ്മദ്. പാര്‍ട്ടിക്ക് ഏതെങ്കിലും ഘട്ടത്തില്‍ മതേതര നിലപാടില്‍ ചാഞ്ചല്യം സംഭവിക്കുന്നു എന്ന് തോന്നിയാല്‍ അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു ആര്യാടന് മുഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുഭവസമ്പത്തും അറിവും നിയമസഭയില്‍ അദ്ദേഹത്തെ മികച്ച സാമാജികനാക്കി മാറ്റി. നിയമസഭയില്‍ അദ്ദേഹം എഴുന്നേറ്റു നിന്നാല്‍ സ്പീക്കര്‍ക്കും ഭരണ പക്ഷത്തിനും ഭയമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ:ടി സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്, കെ കെ അബ്രഹാം, കെഎല്‍ പൗലോസ്, കെ കെ വിശ്വനാഥന്,കെ ഇ വിനയന്, എന്‍ കെ വര്‍ഗീസ്,ടി ജെ ഐസക്, സി പി വര്‍ഗീസ്, വി എ മജീദ്, എം എ ജോസഫ്, സി ജയപ്രസാദ്,ബി സുരേഷ് ബാബു, പി കെ അബ്ദുറഹ്മാന്,ചിന്നമ്മ ജോസ്, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, ടി എ റെജി,ഉമ്മര്‍ കുണ്ടാട്ടില്‍, പി എന്‍ ശിവന്,ശ്രീനിവാസന് തൊവരിമല,കെ എം വര്‍ഗീസ്, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പട കൂട്ടില്‍, താരീക്ക് കടവന്‍, ഹര്‍ഷല്‍ കൊണാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.