മേപ്പാടി: മോപ്പാടി പഞ്ചമി പ്രദേശങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ .കർശന നടപടി സ്വീകരിക്കണമെന്നു എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ദിവസം രണ്ട് പാർടി പ്രവർത്തകർ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുന്ന വഴി അസഭ്യം പറയുകയും എട്ടോളം ആളുകൾ കൂടി ക്രൂരമായി മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം അവസാനത്തേതാണ്. പ്രദേശത്ത് ലഹരി മാഫിയാ സംഘങ്ങൾ അഴിഞ്ഞാടുന്നത് തുടർകഥയാവുന്നു.പോലീസിന്റെയും, എക്സ്ലെ സിന്റെയും പൂർണതോതിലുള്ള ശ്രദ്ധ ഈ പ്രദേശത്ത് ഉണ്ടാവണം.
സ്ത്രീകൾക്കെതിരെയും സ്കൂൾ വിദ്യാർത്ഥികൾക്കെതിരെയും ഇവരുടെ ശല്യം കാരണം വഴി നടക്കാൻ ഭയപ്പെടുന്നു. പണി പൂർത്തിയാവാത്ത വീട് താവളമാക്കിയാണ് ഇവരുടെ പ്രവർത്തനം. പ്രദേശത്തെ ലഹരിക്കടത്തു സംഘങ്ങൾ അക്രമികളെ ഒളിവിൽ കഴിയാൻ അവസരമെരുക്കുന്നു.
ലഹരിക്കടത്തു സംഘങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഇവർ ഭീക്ഷണിപ്പെടുത്തുകയും ചെറിയ കുട്ടികളെ പോലും ലഹരിക്കടിമകളാക്കിമാറ്റുകയും ചെയ്യുന്നു. ഒരോ അനിഷ്ട സംഭവങ്ങൾ നടക്കുബോഴും ഉൾവലിയുന്ന ഇവർ അൽപ ദിവസത്തിനുള്ള വീണ്ടും സജീവമാകുന്നു. സ്വന്തം വീടുകളിൽ പോലും ഇവരുടെ മാതാപിതാക്കളും മക്കളും ദുരിതം പേറുന്നു. പ്രദേശത്തെ മത രാഷ്ട്രീയ സമൂഹ്യ സങ്കടനകൾ ഇവരെ അകറ്റി നിർത്തുകയും
അവരെ പിന്തിരിപ്പിക്കാൻ നിരന്തര ശ്രമം നടത്തേണ്ടതുണ്ട്. വാർഡ് മെമ്പർ, പോലീസ് ഉദ്യേഗസ്ഥർ സാമൂഹിക പ്രവർത്തകർ യോചിച്ച് പ്രവർത്തിച്ചാൽ ഈ ദുരന്തത്തെ നേരിടാനാവുമെന്ന് യോഗം വിലയിരുത്തി.