10.7 C
London
Tuesday, September 27, 2022

എ.ബി.സി.ഡി പദ്ധതി: നൂൽപുഴ പഞ്ചായത്തിൽ വൻ ജനപങ്കാളിത്തം

- Advertisement -spot_img

കൽപ്പറ്റ:വയനാട് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അടിസ്ഥാന ആധികാരിക രേഖകൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക, ആയത് ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുക, ആധികാരിക രേഖകളില്ലാത്തവര്‍ക്ക് ആയത് ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്‍റ് ഡിജിറ്റലൈസേഷന്‍ (എ.ബി’ സി.ഡി.) പദ്ധതി നൂൽപുഴ ഗ്രാമപഞ്ചായത്തിലെ നായ് കെട്ടി എ.എൽ.പി. സ്കൂൾ ഹാളിൽ വച്ച് ആഗസ്ത് 4,5,6 തീയതികളിൽ നടക്കുകയാണ്.

20 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഉച്ചവരെ ആയിരത്തിലധികം അപേക്ഷകളിന്മേൽ തത്സമയം നടപടികൾ കൈക്കൊണ്ടു. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷൻ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഉടനടി തെറ്റു തിരുത്തി നൽകുകയും രേഖകൾ ഇല്ലാത്തവർക്ക് പുതിയ രേഖകൾ നല്കുകയും ചെയ്യുന്ന സമഗ്രമായ ഒരു പദ്ധതി ആണ് എ.ബി.സി.ഡി . (ABCD.) ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വകുപ്പ്, ഐ ടി വകുപ്പ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കലക്ടർ
ശ്രീലക്ഷ്മി IAS ആണ് ക്യാമ്പ് ഏകോപനം നിർവഹിച്ചത്.
പൊതുവിതരണ വകുപ്പ്, റെവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് , ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും നൂതനമായ ഡിജി ലോക്കർ സംവിധാനത്തിലേക്ക് രേഖകൾ അപ്ലോഡ് ചെയ്തു നൽകുന്നുണ്ട്. ക്യാമ്പിൽ 3000 ത്തിൽ അധികം സേവനങ്ങൾക്കായി രജിസ്ട്രേഷൻ ചെയ്തിട്ടുണ്ട്. പട്ടികവർഗ വകുപ്പിലെ പ്രൊമോട്ടര്മാരുടെ നേതൃത്വത്തിൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കേരള അക്കാദമി സുൽത്താൻ ബത്തേരി, കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ സേവനവും ക്യാമ്പിൽ ഒരുക്കിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here