കോട്ടത്തറ: പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണമെന്ന് യുഡിഎഫ് കോര്‍ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചതില്‍ നടപ്പാക്കിയ പദ്ധതികളുടെ പണം അനുവദിക്കാത്തതിനാല്‍ പുതിയ സാമ്പത്തികവര്‍ഷം പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും. അവസാന ഗഡുവായി അനുവദിക്കാനുള്ളത് ഒരു കോടിയില്‍പരം രൂപയാണ്. കരാറുകാര്‍ പുതിയ പ്രവൃത്തികള്‍ എടുക്കാത്തത് വികസന പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വരള്‍ച്ച ദുരിതാശ്വാസ ഫണ്ട് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേഷ്ബാബു വാളല്‍, സി.സി. തങ്കച്ചന്‍, വി.സി. അബൂബക്കര്‍ ഹാജി, ജനപ്രതിനിധികളായ സി.സി. രജിത, ഇ.സി. അജീഷ്, പി.പി. റെനീഷ്, ഇ.ആര്‍. പുഷ്പ, ജസ്റ്റിന്‍ സിറിയക്, റംല അസീസ്, വി.ആര്‍. ബാലന്‍, പി.കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

