പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ് ), എൽവിൻ ( 1- ആം ക്ലാസ്സ് ) ഷിജോ , ഇവാനാ ഷിജോ ( 2- ആം ക്ലാസ്സ് ) വിദ്യാർത്ഥി കളയായ സഹോദരൻങ്ങൾ.
അവധിക്കാലമായതോടെ മൊബൈലിന്റെ ലോകത്ത് രാവിലെ മുതൽ രാത്രി വെറുതെ ഒതുങ്ങി കൂടിയിരുന്ന ഇവർ കുറച്ചു ദിവസമായേയുള്ളൂ 10 – രൂപ 15 രൂപ നിരക്കിൽ പഴവർഗങ്ങളും, വേനൽക്കാല പാനീയങ്ങളുമായി അവരുടെ കൊച്ചു ബിസിനസ് ആരംഭിച്ചിട്ട്.
സ്കൂൾ വിദ്യാർത്ഥികളായ ഇവരിൽ മൂത്തയാളായ റയാൻ കരാട്ടെ ക്ലാസ് കഴിഞ്ഞു വരുന്നതിന് ശേഷമാണ് ഉച്ച മുതൽ കച്ചവടം പൊടിപൊടിക്കുന്നത്.
രാവിലെ മുതൽ ഉച്ചവരെ എൽവിനും ഇവാനയും ചേർന്ന് അവരുടെ കൊച്ചു ബിസ്സിനെസ്സ് മാനേജ്‍ ചെയ്യുന്നു.
മാതാപിതാക്കളായ ഷിജോയും, ലിന്റയും മക്കൾക്ക് പ്രോത്സാഹനം കൊടുക്കുന്നു.
പുൽപ്പള്ളി മാനന്തവാടി റൂട്ടിൽ, കുറുവ ദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികളും, യാത്രക്കാരും കുട്ടികളുടെ ഈ ചെറിയ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്നു.
പുൽപ്പള്ളി സെന്റ് : മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി കളാണ്

