7.4 C
London
Thursday, April 23, 2026

ചുരത്തിലെ 6,7,8 വളവുകളുടെ നവീകരണംഅടുത്തയാഴ്‌ച

- Advertisement -spot_img

കൽപറ്റ: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച‌ തുടങ്ങും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥ‌ലത്ത് മണ്ണുപരിശോധന നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു.

6-ാം വളവിന്റെ ഡി സൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7, 8 വളവുകളുടെ ഡി സൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കു മെന്നാണു വിവരം. 6-ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കു ന്നതിനുള്ള നിർമാണ സാമഗ്രികളും മറ്റും കരാർ കമ്പനി ചുരത്തിൽ എത്തിക്കുകയാണ്.
ഈ മൂന്നു വളവുകളിലും മരങ്ങൾ മുറിച്ച് മാറ്റി അരികു ഭിത്തി കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെൻഡർ ഡൽഹി ആസ്ഥാനമായ കമ്പനിയാണ് എടു ത്തിരിക്കുന്നത്. വളവുകൾ വീതി കൂട്ടുന്നതിനുള്ള വനഭൂമി ലഭിക്കുന്നതിനു ദേശീയപാത വി ഭാഗം നടത്തിവന്ന ശ്രമങ്ങൾ കഴിഞ്ഞ ഡിസംബ റിലാണു ഫലം കണ്ടത്. വിട്ടു
കൊടുത്ത സ്‌ഥലത്തെ മരങ്ങൾക്കു വനം വകുപ്പ് നിർദേശിച്ച തുക അടച്ചിട്ടും ഏറെ നാളത്തെ കാ ത്തിരിപ്പിനു ശേഷമാണു ഭൂമി ദേശീയപാത വിഭാഗത്തിനു വിട്ടു കിട്ടിയത്.

ഈ 3 വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂ ക്ഷമായ ഗതാഗതക്കുരുക്കിനു ഒരു പരിധി വരെ സഹായകമാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here