15.5 C
London
Saturday, April 18, 2026

കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

- Advertisement -spot_img

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയര്‍നെസ് അലവന്‍സ്. ഡിഎ വര്‍ധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തില്‍ പ്രതിഫലിക്കും.

ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടുതവണ, ജനുവരിയിലും ജൂലൈയിലും സാധാരണയായി ഡിഎ പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഡിഎ പ്രഖ്യാപനം വൈകിയിരുന്നു.

8ാം ശമ്പള കമ്മിഷന് കീഴില്‍ ശമ്പള ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ വ്യാപകമായ ആവശ്യങ്ങള്‍ക്കിടയിലാണ് ഡിഎ വര്‍ധനവിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് ഒക്ടോബറിലാണ്, 55 ശതമാനത്തില്‍ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയര്‍ത്തിയിരുന്നത്. 2025 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ വര്‍ധനവോടെ ഡിഎ 60 ശതമാനമായി ഉയരും.

13,000 കോടി രൂപയുടെ സോവറിന്‍ മാരിടൈം ഫണ്ട് രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്കും ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിനുപുറമെ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന 2028 വരെ നീട്ടുന്നതിനും 3,000 കോടി രൂപ അധികമായി അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here