10.1 C
London
Sunday, April 19, 2026

അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെൻ്റ്

- Advertisement -spot_img

ഏച്ചോം: തുടി മുപ്പതാം വാർഷികത്തിന്റെയും ആദിവാസി ഗ്രാമോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ഏച്ചോം തുടി സാംസ്കാരിക കലാ കേന്ദ്രം, സർവോദയ എച്ച്.എസ്.എസ്, മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
​ഫാ. തോമസ് ചമതയിൽ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. “ലഹരിക്കെതിരെ കായിക ലഹരി” എന്ന പ്രമേയത്തിൽ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. ടൂർണ്ണമെന്റ് ജോയിന്റ് കൺവീനർ എൻ.എം. മധു സ്വാഗതം പറഞ്ഞു. എച്ച്.എം.സിസ്റ്റർ ജസ്സി പോൾ,ജനമൈത്രി എക്സൈസ് സ്ക്വാഡ് സിവിൽ എക്സൈസ് ഓഫിസർ മൻസൂർ അലി എന്നിവർ ആശംസകൾ നേർന്നു. തുടി ഡയറക്ടർ ഫാദർ എം.എഫ്.ആന്റോ നന്ദി രേഖപ്പെടുത്തി. ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here