13.9 C
London
Sunday, April 19, 2026

മുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തി

- Advertisement -spot_img

കല്‍പ്പറ്റ: മുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യത്തെ വയനാട്ടില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മേപ്പാടി ചൂരല്‍മലയില്‍ പുല്‍മേട്ടിലാണ് പുതിയ സസ്യ സാന്നിധ്യം സ്ഥിരീകരിച്ചത്. എറണാകുളം മാലിയങ്കര എസ്എന്‍എം കോളജ് ബോട്ടണി വിഭാഗം റിസര്‍ച്ച് അഡൈ്വസര്‍ പ്രഫ.സി.എന്‍. സുനില്‍, നാഷണല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ.എം. പ്രഭുകുമാര്‍, കല്‍പ്പറ്റ പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പിച്ചന്‍ എം. സലിം, മുന്‍ ഗവേഷകന്‍ എം. ജിതിന്‍, കണ്ണൂര്‍ സര്‍ സയ്യിദ് കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥ് സത്യന്‍ നായര്‍ എന്നിവരങ്ങുന്ന സംഘത്തിന്റെ ഗവേഷണമാണ് കണ്ടെത്തലിന് സഹായകമായത്. ഫിംബ്രിസ്റ്റൈലിസ് വയനാഡെന്‍സിസ് എന്നാണ് സസ്യത്തിന് പേരിട്ടത്. പ്രത്യേകമായ പൂക്കുല ഘടനയാണ് ഇതിന്റെ സവിശേഷത. ഗവേഷണ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രസിദ്ധീകരണമായ ‘ബ്രിട്ടോണിയ’യുടെ കഴിഞ്ഞ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here