12.2 C
London
Sunday, April 19, 2026

വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം

- Advertisement -spot_img

കൽപറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർ ദേശവുമായി പൊലീസ്. വയ നാട് പൊലീസിൻ്റെ സമൂഹ മാധ്യമ പേജുകളിലും അക്കൗണ്ടു കളിലും ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ വിഡി യോ ദൃശ്യങ്ങൾ പങ്കുവച്ചു. അവധിക്കാലത്തു മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്പ്പോഴും സുര ക്ഷിതമാകണമെന്നില്ലെന്നും അശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിൻ്റെയും ഒരു നിമിഷം മതി വലിയ ദുരന്ത ങ്ങൾക്കു കാരണമാകാമെന്നും വിഡിയോ ദൃശ്യങ്ങളിൽ പറയുന്നു.

മുതിർന്നവരുടെ മേൽനോട്ടമി ല്ലാതെ കുട്ടികളെ ജലാശയങ്ങ ളിൽ വിടരുത്. നീന്തൽ അറിയാ തെയും ജീവരക്ഷാ ഉപകരണ ങ്ങളില്ലാതെയും വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാ ണെന്നും മുന്നറിയിപ്പ് നൽകുന്നു.

സെൽഫിയോ വിഡിയോയോ എടുക്കുമ്പോൾസുഹൃത്തുകൾ അപകട ത്തിൽപ്പെട്ടാൽ വെള്ളത്തിലേ ക്ക് ചാടാതെ രക്ഷാപ്രവർത്തകരെ ഉടൻ വിവരം അറിയിക്കണ മെന്നും നിർദേശിക്കുന്നു. റീലുകൾ എടുക്കുന്നതിനായി അപകടക രമായ സ്‌ഥലങ്ങളിലേക്ക് പോ കരുതെന്നും “റീലുകളെക്കാൾ വിലപ്പെട്ടത് ജീവൻ തന്നെയാ ണ്’ എന്ന സന്ദേശവും പൊലീസ് മുന്നോട്ടുവയ്ക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറ ങ്ങരുത്. അധികൃതരുടെ മുന്ന റിയിപ്പുകളും ബോർഡുകളും കർശനമായി പാലിക്കണം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here