16.7 C
London
Saturday, April 18, 2026

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ

- Advertisement -spot_img

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. 8 അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിനെ പരാതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി.

അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കും. അഞ്ചരക്കണ്ടി ദന്തൽ കോളജ് മാനേജ്മെന്റിന്റെ നടപടി, വിദ്യാർഥികളുടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ. എം കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ രം​ഗത്തെത്തിയിരുന്നു. കോളജിൽ നടക്കുന്നത് സ്റ്റാഫ് റാഗിങെന്ന് ആരോപണം. സമരം നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളെ വച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ ഇന്ന് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here