15.2 C
London
Saturday, June 6, 2026

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

- Advertisement -spot_img

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതിനെ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ടീച്ചര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ കുടുംബത്തെ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. ഇത് സംസാരിക്കുമ്പോള്‍ ഡോ. റാം ആ ക്യാബിനില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അധ്യാപകരുടെ നമ്പരൊന്നും ലോണ്‍ ആപ്പില്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ തങ്ങളോട് വിശദീകരിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ അമ്മയുടെ പേരും അധ്യാപികയുടെ പേരും ലത എന്ന് തന്നെയായതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ ഫോണ്‍ ആരും പിടിച്ചുവച്ചതല്ല. നിതിന്‍ ഫോണ്‍ ക്യാബിനില്‍ വച്ചിട്ട് പോയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡോ. റാമിനെക്കുറിച്ച് തനിക്ക് പരാതികളൊന്നും കുട്ടികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here