16.4 C
London
Sunday, April 19, 2026

രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എന്‍.എ.ഖാദര്‍

- Advertisement -spot_img

നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അഭിപ്രായപ്പെട്ടു. നീലഗിരി ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളിലാണ്. എന്നാല്‍, ഈ ശക്തിയെ ശരിയായ ദിശയില്‍ നയിക്കാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മേധാവിത്വം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

       കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം. ടി. സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, അബ്ദുല്ല മാടക്കര, അയ്യൂബ് മണിച്ചിറ, അസൈനാര്‍ എം. എ , ഉമ്മര്‍ പി. എം, ഫൈസല്‍ ബിദര്‍ക്കാട്, എ.പി. ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍,എം.എ റഷീദ് മദനി എന്നിവര്‍ പ്രസംഗിച്ചു. ഡോ: റാഷിദ് ഗസ്സാലി ചിന്തയില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മുഹമ്മദലി മിഷ്‌കാത്തി, നൗഷാദ് മണ്ണിശേരി, എം. പി. അബ്ദുസലാം, ജൈസല്‍ കെ.വി, സി. പി. മുഹമ്മദ് കുട്ടി, ഷറഫുന്നിസ, എം.എ സാദിഖ് , എസ് അഹ്മദ് ഉഖൈല്‍ , കെ.എ.ഹസന്‍ എന്നിവര്‍ വിവിധ വിങ്ങുകളുടെ കര്‍മ്മ പദ്ധതി കരട് അവതരണം നടത്തി.
Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here