12.2 C
London
Sunday, April 19, 2026

‘4 മണിക്കൂർ 23 മിനിറ്റ്’; സമയത്തിൽ ‘ധുരന്ധര്‍ 2’ സിനിമയെ പോലും പിന്നിലാക്കി ഈ ഐപിഎൽ പോരാട്ടം!

- Advertisement -spot_img

മുംബൈ: ടി20 ഫോര്‍മാറ്റിലേക്ക് ആരാധകരെ അടുപ്പിച്ച പ്രധാന കാര്യം സമയ ലാഭമായിരുന്നു. 3 മണിക്കൂറിനുള്ളില്‍ ടി20 പോരാട്ടങ്ങള്‍ സാധാരണയായി കഴിയാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഐപിഎല്ലിലെ ഹെവി വെയ്റ്റ് പോരാട്ടമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- മുംബൈ ഇന്ത്യന്‍സ് മത്സരം ഏതാണ്ട് നാലര മണിക്കൂറിനടുത്ത് സമയം പിന്നിട്ടാണ് അവസാനിച്ചത്.

ഇതോടെ ഈ മത്സരം ഒരുപൂര്‍വ റെക്കോര്‍ഡും സ്ഥാപിച്ചു. ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായി ഇതു മാറി. സൂപ്പര്‍ ഓവര്‍ ഇല്ലാതെ തന്നെ മത്സരം നീണ്ടത് 4 മണിക്കൂറും 23 മിനിറ്റും!

മത്സരത്തിന്റെ ടോസ് ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കായിരുന്നു, കളിയിലെ അവസാന പന്ത് എറിയുമ്പോള്‍ രാത്രി 11:45 കഴിഞ്ഞിരുന്നു. ഇതോടെയാണ് സൂപ്പര്‍ ഓവര്‍ ഇല്ലാതെ ഏറ്റവും കൂടുതല്‍ സമയം നീണ്ടുനിന്ന ഐപിഎല്‍ മത്സരമായി ഇതു മാറിയത്.

പിന്നാലെ മത്സരത്തെക്കുറിച്ച് രസകരമായ ഒരു കമന്റും വന്നു. ‘ഐപിഎല്ലിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ‘ധുരന്ധര്‍ 2′ സിനിമയേക്കാള്‍ ദൈര്‍ഘ്യമുള്ള ആദ്യ മത്സരം!’ എന്ന കമന്റാണ് ശ്രദ്ധേയമായത്. ‘ധുരന്ധര്‍: ദി റിവഞ്ച്’ എന്ന സിനിമയുടെ ദൈര്‍ഘ്യം ഏകദേശം മൂന്ന് മണിക്കൂറും 50 മിനിറ്റും ആയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ടീം ഡയറക്ടറായിരുന്ന ജോയ് ഭട്ടാചാര്യയാണ് രസകരമായ ഈ കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

ഹെവി വെയ്റ്റുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പോരാട്ടം ഹൈ വോള്‍ട്ടേജിലായിരുന്നു. ഇരു ടീമുകളും ചേര്‍ന്നു വാംഖഡെയില്‍ ഉയര്‍ത്തിയത് 462 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 240 അടിച്ചു. മുംബൈയുടെ പോരാട്ടം 222 റണ്‍സില്‍ അവസാനിച്ചു. ആര്‍സിബി ജയിച്ചത് 18 റണ്‍സിന്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here