12.2 C
London
Sunday, April 19, 2026

വയനാടിന് വേണം ഒരു ഗോത്ര സർവകലാശാല

- Advertisement -spot_img

മാനന്തവാടി:ഗോത്ര മേഖലയിലെ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന ഒരു സർവകലാശാല വയനാട്ടിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ, ചരിത്രകാരൻ ഡോ. കെ. കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വയനാടിൻ്റെ തനത് ഗോത്ര സംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ ഈ സർവകലാശാല പ്രവർത്തന സജ്ജമാകുന്നതോടെ സാധിക്കും. നിരവധി ഗോത്ര സമുഹങ്ങളുടെ ആവാസ ഭൂമികയായ വയനാട്ടിൽ ഒരു ഗോത്ര സർവകലാശാല സ്ഥാപിതമായാൽ അത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സർവകലാശാലയായി അറിയപ്പെടും. സർക്കാരിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ ഗൗരവമായി ഉണർത്താൻ ആലോചനാ യോഗത്തിൽ തീരുമാനമായി.ട്രൈബൽ സർവകലശാല ആക്ഷൻ കൗൺസിൽ കോർഡിനേറ്റർ
കെ.ആർ. രമിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജുനൈദ് കൈപ്പാണി, മുജീബ് റഹ്മാൻ, എം മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here