10.1 C
London
Sunday, April 19, 2026

‘കോടതിക്ക് മുന്നില്‍ തല്ലുമാല’, ഏറ്റുമുട്ടിയത് കോടതി കാമുകനൊപ്പം പോകാന്‍ അനുവദിച്ച യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും

- Advertisement -spot_img

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന് ഒപ്പം പോയ യുവതിയെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ആയിരുന്നു കൈയാങ്കളി.

മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിന്‍ (20) നെ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതല്‍ കാണാതായെന്നായിരുന്നു പരാതി. പരാതിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ യുവതിയും കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലും മുക്കം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയതോടെ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് നിക്കാഹ് നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമീപിക്കുകയായിരുന്നു. ഇത് തടയാന്‍ ഷാമില്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡില്‍ ഇരു സംഘവും തമ്മില്‍ത്തല്ലി. ഇതിനിടെ പെണ്‍കുട്ടി യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പോവുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here