7.9 C
London
Sunday, April 19, 2026

ആവേശം ഒട്ടും ചോരാതെ നാരായണി അമ്മ, ഇക്കുറിയും വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി

- Advertisement -spot_img

കണ്ണൂര്‍:കൈയില്‍ വോട്ടര്‍ സ്ലിപ്പ്…മുഖത്ത് ചെറു പുഞ്ചിരി…90 വയസിലും വോട്ട് ചെയ്യാനുള്ള പി നാരായണി എന്ന നാരായണി അമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല. അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാമതെരു നിവാസിയായ നാരായണി അമ്മ വോട്ടിടാന്‍ എത്തിയത്.

ബന്ധുക്കളുടെ സഹായത്തോടെ പോളിങ് കേന്ദ്രത്തിലെത്തിയ അവര്‍, തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കടമയാണെന്ന ഉറച്ചു പറഞ്ഞു. ‘ഒരു വയ്യായ്കയിലും ഞാന്‍ വോട്ട് ചെയ്യാതിരുന്നിട്ടില്ല,’ കുസൃതി ചിരിക്കിടയില്‍ അവര്‍ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here