6.7 C
London
Sunday, April 19, 2026

വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിച്ചു

- Advertisement -spot_img

മാനന്തവാടി: ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ക്ലാസുകളുടെ മാനന്തവാടി മേഖല തല ഉദ്ഘാടനം കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്നു. സൺഡേ സ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ.എം. ഷിനോജ്, പിടിഎ പ്രസിഡൻ്റ് ജിജോ വള്ളിക്കാട്ടിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, മദർ പി ടി എ പ്രസിഡൻ്റ് റീന ഷൈനു, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ഷിജു, പി.പി. ബിജു, വിബിഎസ് ഡയറക്ടർ ഷാൻ്റിഎൽദോ എന്നിവർ പ്രസംഗിച്ചു. വിബിഎസിൻ്റെ ഭാഗമായി ക്ലാസുകൾ, പഠനയാത്ര, ഗെയിമുകൾ, സ്‌നേഹ വിരുന്ന്, മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ നടക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here