10.7 C
London
Tuesday, April 21, 2026

വിനോദയാത്രാ സംഘത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

- Advertisement -spot_img

മാനന്തവാടി:വിനോദയാത്രാസംഘത്തിലെ രണ്ട് കുട്ടികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിൻ്റെ മകൻ അദ്നാൻ( 17 ), പതിമംഗലം സ്വദേശി അഷ്റഫിൻ്റെ മകൻ ആഷിഖ്(15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി ദർസ് വിദ്യാർഥികളാണ് ഇരുവരും. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം.
മൈസൂരുവിൽ വിനോദയാത്ര പോയ സംഘം മടക്കയാത്രയ്ക്കിടെ ഇന്നു രാവിലെ ബാവലി മഖാം സന്ദർശിച്ചിരുന്നു. ഇതിനിടെ കട്ടികളിൽ ചിലർ പുഴയോരത്ത് എത്തി. മുബഷിർ എന്ന കുട്ടിയാണ് ആദ്യം പുഴയിൽ അകപ്പെട്ടത്.

പുഴയിൽ ഇറങ്ങിയ അദ്നാനും ആഷിഖും മുബഷീറിനെ രക്ഷപ്പെട്ടുത്തിയെങ്കിലും മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ പുറഞ്ഞെടുത്തപ്പോൾ അദ്നാനും ആഷിഖിനും അനക്കം ഉണ്ടായിരുന്നില്ല. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here