9.2 C
London
Tuesday, April 21, 2026

ഗ്യാസ് സിലിണ്ടര്‍ വിതരണം ക്രമപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം

- Advertisement -spot_img

കൽപറ്റ:ജില്ലയിലെ പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി എല്ലാ ഗ്യാസ് ഏജന്‍സികളും സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഗാര്‍ഹിക/ ഗാര്‍ഹികേതര സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി ഡെലിവറി നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.

വീടുകളില്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കുന്നതിന് ഗ്യാസ് ഏജന്‍സികള്‍ ഡെലിവറി ബോയ്സിന് കര്‍ശന നിര്‍ദേശം നല്‍കണം. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെയുള്ള തുക മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാവൂ. അതിലധികം തുക ഈടാക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അനുവദിച്ച സിലിണ്ടറുകള്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിപണികളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. അനധികൃതമായും അമിതവില ഈടാക്കിയും വിതരണം ചെയ്യുന്ന എല്‍പിജി സിലിണ്ടറുകള്‍ (വാണിജ്യ സിലിണ്ടറുകള്‍ ഉള്‍പ്പെടെ) പിടിച്ചെടുക്കുന്നതും അവശ്യസാധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here